ആലപ്പുഴ: നഗരത്തില്‍ ഏറ്റവും കൂടൂതല്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന കോടതി പാലത്തിന്റെ വീതികൂട്ടല്‍ പ്രക്രിയയുടെ ഭാഗമായി മണ്ണുപരിശോധന തുടങ്ങി. നിലവിലുള്ള പാലത്തിന്റെ വീതി വളരെ കുറവാണ് ട്രക്ക് ലോറികള്‍ പാലത്തില്‍ കയറിയാല്‍ മറ്റു വലിയ വാഹനങ്ങള്‍ക്ക് എതിര്‍ദിശയിലൂടെ കടന്നുപോകില്ല.
ഇത് പലപ്പോഴും പാലത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും നഗരം മുഴുവന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യും. ഇതുകാരണം പാലത്തിന് വീതികൂട്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് നാട്ടുകാരുടെ വളരെക്കാലമായുള്ള ആവശ്യത്തിന് പരിഹാരമായാണ് പാലത്തിന് വീതികൂട്ടാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പാലത്തിനു താഴെ മണ്ണുപരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: