ചേര്‍ത്തല: നഗരത്തിലെ മെഡിക്കല്‍ സ്റ്റോറില്‍ മോഷണം, രാത്രി പൂട്ടുപൊളിച്ച് ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്നു. ചേര്‍ത്തല എന്‍എസ്എസ് ബില്‍ഡിങിലെ കടക്കരപ്പള്ളി ജയാനിവാസില്‍ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ലളിത മെഡിക്കല്‍സിലാണ് മോഷണം നടന്നത്.
ബാങ്കില്‍ അടയ്ക്കുന്നതിന് മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന നാല് സിസിടിവി ക്യാമറകളും നഷ്ടപ്പെട്ടിട്ടുണ്ട്. കടയുടെ ഷട്ടറിന്റെ പൂട്ട് ഇരുമ്പുകമ്പി ഉപയോഗിച്ചാണ് പൊളിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്ന് കമ്പിയും കണ്ടെടുത്തിട്ടുണ്ട്. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും എത്തി തെളിവുകള്‍ ശേഖരിച്ചു.
സിസിടിവി ക്യാമറ നശിപ്പിക്കുന്നതിന് മുമ്പുവരെയുള്ള ദൃശ്യങ്ങളും സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലെ ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സിഐ കെ.ജി. മോഹന്‍ലാല്‍, എസ്ഐ എ.വി. സൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: