വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍

Tuesday 4 October 2016 9:09 pm IST

അമ്പലപ്പുഴ: ആക്രിക്കച്ചവടത്തിന്റെ മറവില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്ന തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. തമിഴ്‌നാട് തഞ്ചാവൂര്‍ അണ്ണാനഗര്‍ തെരുവില്‍ പഴയ മാരിയപ്പന്‍ കോവിലില്‍ പാണ്ടി ബാബു (സുന്ദരരാജ്45) ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ കോമന ദാവൂര്‍ നാജാത്ത് മന്‍സിലില്‍ അന്‍ഷാദ് മുഹമ്മദിന്റെ വീട്ടില്‍ നിന്നും 1.6 ലക്ഷം രൂപ, 8000 സൗദി റിയാല്‍, രണ്ട് വാച്ചുകള്‍, മൊബൈല്‍ ഫോണ്‍ 24.5 പവന്‍ സ്വര്‍ണ്ണം എന്നിവ കവര്‍ന്നതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്.കഴിഞ്ഞ മാസം ആഗസ്റ്റ് 4 ന് പകല്‍ 11 നാണ് ഇയാള്‍ അന്‍ഷാദിന്റെ വീട്ടിലെത്തിയത്. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. സ്റ്റോര്‍ റൂമിന്റെ വാതില്‍ മണ്‍വെട്ടി ഉപയോഗിച്ച് കുത്തിത്തുറന്നായിരുന്നു മോഷണം. മോഷണത്തിനു ശേഷം പത്തനാപുരത്തേക്ക് കടന്ന ഇയാള്‍ അവിടെ ഓട്ടോ ഡ്രൈവര്‍ ആയ അനസിന് മൊബൈല്‍ ഫോണ്‍ കൈമാറി.സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഐഎംഇഐ നമ്പര്‍പിന്‍ തുടര്‍ന്ന പോലീസ് അനസിനെ കസ്റ്റഡിയില്‍ എടുത്തതിന്റെ അടിസ്ഥാനത്തിലാണ് പാണ്ടി ബാബുവിനെ പറ്റിയുള്ള വിവരം ലഭിച്ചത്.പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.ഇയാളില്‍ നിന്ന് ഒരു കമ്മല്‍ ,ഒരു മോതിരം ,5000 രൂപ എന്നിവ പിടിച്ചെടുത്തു. ബാക്കിയുള്ളവ പ്രഭയെന്ന സുഹൃത്തിന് കൈമാറിയെന്നും ഇയാള്‍ പറഞ്ഞു.പ്രഭയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി പത്തനംതിട്ട ,കൊല്ലം ,ആലപ്പുഴ തുടങ്ങിയ ജില്ലയില്‍ ഇയാള്‍ക്ക് എതിരെ കേസുണ്ട്. എസ്.പി മാരായ അക്ബര്‍ ,ഡിവൈഎസ്പിമാരായ ഇ.എം ഷാജഹാന്‍ , ഉദയകുമാര്‍, സിഐ എം. വിശ്വംഭരന്‍ ,എസ്‌ഐ പ്രജീഷ് കുമാര്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.