ചേര്‍ത്തല: ദളിത് യുവാവിന് സ്റ്റേഷനില്‍ മര്‍ദ്ദനം. പരിക്കേറ്റ യുവാവ് തുറവൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുറവൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് വളമംഗലം വടക്ക് ആഞ്ഞിലിക്കപ്പള്ളി കോളനിയില്‍ ശരണ്‍കുമാര്‍ (20) ആണ് മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12ന് മറ്റ് ഒരു പരാതി ഒത്തുതീര്‍പ്പ് ആക്കാന്‍ കുത്തിയതോട് പോലിസ് സ്റ്റേഷനില്‍ എസ്ഐ വിളിച്ച് വരുത്തുകയായിരുന്നു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാതെ ശരണ്‍ കുമാറിന്റെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ശരണ്‍കുമാര്‍ പറഞ്ഞു. ഇതറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ ആര്‍എസ്എസ് നേതാക്കളോടും എസ്ഐ കയര്‍ത്തു സംസാരിച്ചു. ഇന്ന് ശരണ്‍കുമാര്‍ എസ്ഐക്ക് എതിരായി ഉന്നതകേന്ദ്രങ്ങളില്‍ പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: