കായംകുളം: വീണ്ടും തെരുവുനായ അക്രമം, ഒന്നര വയസുള്ള കുട്ടിയടക്കം ഏഴു പേര്‍ക്കു കടിയേറ്റു. ചേരാവള്ളി തയ്യില്‍ അക്ബറിന്റെ മകന് ഹഫീസ് (ഒന്നര), പത്തിയൂര്‍ വെളളറമ്പാട്ട് പടീറ്റതില്‍ ഉണ്ണികൃഷ്ണപിള്ള (33), പെരുങ്ങാലമീത്തില് തറയില്‍ നിഷ (29), ആറാട്ടുപുഴ കൂര്ണേത്ത് രോഹിണി (62), താമരക്കുളം തൃവേണിയില്‍ ജയകൃഷ്ണന് (14), പുള്ളിക്കണക്ക് കൊമ്പത്തറയില് ശ്രീവത്സന്‍ (84), എരുവ ചക്കാലത്തു കിഴക്കതില്‍ റഹിയാനത്ത് (39) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഹഫീസിന്റെ തലയ്ക്കും കൈക്കുമാണ് കടിയേറ്റത്. ശ്രീവത്സനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുളളവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: