പിക്ക് അപ്പ് ജീപ്പ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്ക്

Tuesday 4 October 2016 9:29 pm IST

ഇടുക്കി: പീരുമേട് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിക്ക് അപ്പ് ജീപ്പ് നിയന്ത്രണം വിട്ട് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്ക്. കുട്ടിക്കാനം മുറിഞ്ഞ പുഴയ്ക്ക് സമീപം പിഡിഎസ് വളവില്‍ വെച്ചായിരുന്നു അപകടം. കോട്ടയത്ത് നിന്നും കുമളിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ കൊടുംവളവില്‍ വെച്ച് പിക്കപ്പ് വാന്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ വന്ന കെഎസ്ആര്‍ടിസി. ബസ് പിക്കപ്പ് വാനിന്റെ പിന്നിലും ഇടിച്ചു. സംരക്ഷണ ഭിത്തിയില്‍  ഇടിച്ചാണ് സ്വകാര്യ ബസ് നിന്നത്. ഗുരുതരമായി പരുക്കേറ്റ പിക്ക് അപ്പ് ജീപ്പ് ഡ്രൈവര്‍ തമിഴ്‌നാട് ഒട്ടന്‍ ചിത്രം ബോബി (29)നെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ഏലപ്പാറ മേമല സ്വദേശി ആന്‍സി (28)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശ ിപ്പിച്ചു. തിരുവല്ല സ്വദേശി അബ്ദുള്‍ ഷെമീര്‍(35), കറുകച്ചാല്‍ സ്വദേശിനി അമ്മുക്കുട്ടി (52), നെടുംകണ്ടം സ്വദേശി അന്നമ്മ എബ്രഹാം(60), മുറിഞ്ഞപുഴ സ്വദേശി ജോസുകുട്ടി ജോസഫ് (50), നെടുംകണ്ടം സ്വദേശി എബ്രഹാം ദേവസ്യ (45) വടവാതൂര്‍ സ്വദേശിനി സജിതാ അനില്‍ (35), ഏലപ്പാറ സ്വദേശി വാസുദേവന്‍ ഭാസ്‌കരന്‍(60), മണിമല പ്ലാപ്പറമ്പില്‍ വീട്ടില്‍ അന്നമ്മ മോഹനന്‍ (45), കട്ടപ്പന സ്വദേശി റെജി തോമസ്(40) എന്നിവരെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീരുമേട് ലേബര്‍ ഓഫീസ്  ജീവനക്കാരന്‍ ലാല്‍ജി (52), കാഞ്ഞിരപ്പള്ളി പൊടിമറ്റം വീട്ടില്‍ ലത്തീഫ് (58), പാമ്പനാര്‍ സ്വദേശി മേരിക്കുട്ടി(65),കൂട്ടിക്കല്‍ സ്വദേശി നസീമ (55), കോട്ടയം സ്വദേശി പ്രദീപ് (52),ഏന്തയാര്‍ സ്വദേശി വിനീതകുമാരി (36),പുലിക്കന്ന് സ്വദേശി ആകാശ് പി സുരേഷ് (21), കുട്ടിക്കാനം സ്വദേശി റിജോ(24), ഉപ്പുതറ സ്വദേശി ശിവന്‍(40),ഏലപ്പാറ ഹെലിബെറിയ സ്വദേശി കുഞ്ഞുമോന്‍(52),നെടുങ്കണ്ടം സ്വദേശി ഹുസൈന്‍(36), ഉപ്പുതറ സ്വദേശി വിഷ്ണു ( 20), കോട്ടയം അയര്‍ക്കുന്നം സ്വദേശി രവീന്ദ്രന്‍(56),കോട്ടയം അടിച്ചിറ സ്വദേശി എംകെ മണി (57),കുമളി സ്വദേശി രാജേഷ് (34)സോജി രാജേഷ് (19), കരിന്തരുവി സി എം ജോണ്‍സണ്‍(42), തട്ടാന്‍കുന്ന് കുട്ടിക്കാനം എല്‍ദോസ്(37), പെരുവ, മോന്‍സി (31) വളവുകോട്, മുഹ്‌സിന്‍ (27) നെടുങ്കണ്ടം,സോജി (37) കാഞ്ഞിരപ്പള്ളി നിമ്മി (19) പീരുമേട് താലൂക്ക് ആശുപത്രി ഡോക്ടര്‍ അജറോം (26)  എന്നിവരാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ദേശിയ പാത ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പീരുമേട് അഗ്‌നിശമന സേനാഗങ്ങളും പോലീസും സ്ഥലത്ത് എത്തിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.