കുമളി: കഞ്ചാവുമായി എത്തിയ ചേര്‍ത്തല സ്വദേശി പിടിയിലായി. പട്ടണക്കാട് കുന്നുകുഴി ലക്ഷംവീട്ടില്‍ ഷാരോണ്‍(24) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 230 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കുമളി ചെക്ക് പോസ്റ്റ് കടക്കുന്നതിനിടയിലാണ് പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ ജെ സിബി, അസി:എക്സൈസ് ഇന്‍സ്പെക്ട്രര്‍ റ്റി ചന്ദ്രന്‍കുട്ടി ,ഉദ്യോഗസ്ഥരായ ഉണിമോന് മൈക്കിള്‍, സൈനുദീന്കുട്ടി, ബിജുമോന് സി, ഷനോജ് കെ, അഗസ്റ്റ്യന്‍ ജോസഫ്, ജയന്.പി.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: