മനസ് ശാന്തമാക്കുക

Tuesday 4 October 2016 9:35 pm IST

  ര്‍ച്ചന കഴിഞ്ഞാല്‍ ഉടനെ ചാടി എഴുന്നേല്‍ക്കരുത്. ഇഷ്ടമൂര്‍ത്തിയെ നമ്മുടെ മുന്‍പിലുള്ള പീഠത്തില്‍ നിന്നു ഹൃദയകമലത്തില്‍ വീണ്ടും പ്രതിഷ്ഠിക്കണം. അവിടെ ഇഷ്ടമൂര്‍ത്തിയുടെ രൂപം വ്യക്തമായി കണ്ട് അല്‍പ്പസമയം കൂടി ധ്യാനിക്കണം. കീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ കഴിയുമെങ്കില്‍ രണ്ട് മൂന്ന് കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതും നല്ലതാണ്. ഇന്‍ജക്ഷന്‍ എടുത്താല്‍ മരുന്ന് ശരീരത്തില്‍ വ്യാപിക്കാന്‍ അല്‍പസമയം വിശ്രമിക്കാന്‍ പറയും. അതുപോലെ, മന്ത്രത്തിന്റെ പൂര്‍ണഫലം കിട്ടാനാണ് മനസ്സിനെ ശാന്തമാക്കി വയ്ക്കാന്‍ പറയുന്നത്. അര്‍ച്ചന കഴിഞ്ഞാല്‍ അവിടെ നമസ്‌കരിച്ച് എഴുന്നേറ്റ്, നില്‍ക്കുന്നിടത്തുതന്നെ മൂന്ന് പ്രാവശ്യം ക്ഷേത്രത്തില്‍ വലംവയ്ക്കുന്നപോലെ-വലത്ത് തിരിഞ്ഞ് തൊഴണം. അര്‍ച്ചനയ്ക്ക് ഉപയോഗിച്ച പുഷ്പങ്ങള്‍ തുളസിത്തറയിലോ, കൂവളത്തറയിലോ ആരും ചവിട്ടാനിടയില്ലാത്ത രീതിയില്‍ ഇടണം. മക്കളേ, മുടങ്ങാതെ ദിവസവും ഭക്തിപൂര്‍വം സഹസ്രനാമ അര്‍ച്ചന നടത്തിയാല്‍ ആത്മീയോന്നതി ഉണ്ടാകും. ലളിതാസഹസ്രനാമം നിത്യവും, ഭക്തിപൂര്‍വം ചൊല്ലുന്ന ഗൃഹത്തില്‍ അന്നവസ്ത്രാദികള്‍ക്ക് ഒരിക്കലും മുട്ടുണ്ടാവില്ല. മക്കളേ, എല്ലാ നാമവും നമ്മുടെ ഇഷ്ടമൂര്‍ത്തിയുടേതാണെന്ന് കാണണം. എല്ലാ രൂപത്തിലും വന്നുനില്‍ക്കുന്നത്, അവിടുന്നാണെന്ന് കരുതണം. നമ്മുടെ ഇഷ്ടമൂര്‍ത്തി കൃഷ്ണനാണെന്ന് വരുകില്‍ ദേവിയുടെ നാമം ചൊല്ലുമ്പോഴും കൃഷ്ണനാണ് ദേവിയായി വന്നു നില്‍ക്കുന്നതെന്ന് വിചാരിക്കണം. അല്ലാതെ, ദേവിയുടെ മന്ത്രമല്ലേ, കൃഷ്ണനിഷ്ടപ്പെടുമോ എന്ന് വിചാരിക്കേണ്ട. ഭേദഭാവം നമ്മുടെ ലോകത്തിലെ ഉള്ളൂ. അവിടുത്തെ ലോകത്തിലില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.