കണ്ണൂര്‍: കേരള പ്രിന്റേഴ്സ് അസോസിയേഷന് 24 ാമത് ജില്ലാ വാര്‍ഷിക സമ്മേളനം 9 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ വ്യാപാരഭവനില്‍ നടക്കും. കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയികളായ പ്രസ്സ് ഉടമകളുടെ കുട്ടികളെ ആദരിക്കും. സംസ്ഥാന പ്രസിഡണ്ട് പി.എ.അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡണ്ട് സെബി കൊടിയംകുന്നേല്‍ പ്രിന്റിങ്ങ് വ്യവസായത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുക്കും.
14, 15 തീയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളമനവും എക്സിബിഷനും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.വിനയരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.കെ.അഗസ്റ്റിന്, ജില്ലാ സെക്രട്ടറി എന്‍.വി.മോഹനന്, പി.വി.പുരുഷോത്തമന്. എം.പി.ഇബ്രാഹിം, കെ.മുഹമ്മദ്കുട്ടി ഹാജി, എ.ടി.സൈനുദ്ദീന്‍, കുഞ്ഞികൃഷ്ണന്, പി.സുജിത്ത്, കെ.ധനേഷ്, എന്‍.കെ.രാരിച്ചന്‍, കെ.വി.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: