കൊച്ചി: മുത്തൂറ്റ് ജീവനക്കാര്‍ ഇന്നു തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് 13ലേക്കു മാറ്റി.
തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണു മാറ്റം. 17 ദിവസത്തെ ശമ്പളം പിടിച്ചുവച്ചതു വിട്ടുകൊടുക്കാമെന്നും മാനേജ്മെന്റ് ചര്‍ച്ചയില്‍ സമ്മതിച്ചിട്ടുണ്ട്.
സ്ഥലംമാറ്റങ്ങള്‍ 13 വരെ നിര്‍ത്തിവയ്ക്കും. 13ലെ ചര്‍ച്ചയില്‍ മാനേജിങ് ഡയറക്ടര്‍ പങ്കെടുത്തില്ലെങ്കില്‍, പിന്നീടു ചര്‍ച്ചയില്ലെന്ന് മന്ത്രി നിലപാടു കടുപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: