വാഷിങ്ടണ്‍: ബില്‍ ക്ലിന്റണിന്റെ മകനെന്ന അവകാശവാദവുമായി അഭിസാരികയുടെ മകന്. ഫേസ്ബുക്കിലൂടെ, തന്റെ അച്ഛന് ക്ലിന്റണാണെന്ന് അവകാശവാദമുന്നയിച്ചിരിക്കുന്നത് ബോബി ആന്‍ വില്യംസ് എന്ന അഭിസാരികയുടെ മകന് ഡാനി വില്യംസ് (30).
ഡിസംബറില്‍ ഡാനിയുടെ പുതിയ ഫേസ്ബുക്ക് പേജില്‍ ഡാനി വില്യംസ് ക്ലിന്റണെന്ന് തിരുത്തിക്കഴിഞ്ഞു. ഹില്ലാരി ക്ലിന്റണ് തന്നെ നിഷ്കാസിതനാക്കിയെന്നും ഫേസ്ബുക്കില്‍ ഡാനി കുറിച്ചു. വാര്‍ത്ത വീണ്ടും വിവാദമായിരിക്കുകയാണിപ്പോള്‍. തെരഞ്ഞെടുപ്പിനിടയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഹില്ലാരിയുടെ പ്രചാരണ പ്രവര്‍ത്തകര്‍ തള്ളി.
തന്റെ വെള്ളക്കാരനായ ഒരേയൊരു ‘ഇടപാടുകാരനാ’യിരുന്നു ക്ലിന്റണെന്നാണ് ഡാനിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. ക്ലിന്റണെ കണ്ടുമുട്ടിയത് 1984ല്‍. മകന് പിറന്നത് 1985ല്‍. ഡാനിയുടെ അച്ഛന് ക്ലിന്റണാണെന്ന കാര്യത്തില്‍ തനിക്ക് തെറ്റിയിട്ടില്ലെന്നും ബോബി ആന്‍ ഉറപ്പിച്ചു പറയുന്നു.
ഡാനിയുടെ പിതൃത്വം ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധ നേടു ന്നത് 1992 ലാണ്. അന്ന് അര്‍ക്കന്‍സാസ് ഗവര്‍ണറായിരുന്ന ക്ലിന്റണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചുവടുമാറ്റുന്ന സമയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: