മരങ്ങാട്ടുപിള്ളി: ആണ്ടൂര്‍-കടക്കച്ചിറ റോഡില്‍ ഇരുമുഖം ഭാഗത്ത് ചിറ്റായിക്കുളം വളവില്‍ മാസങ്ങളായി പാര്‍ക്ക് ചെയ്തിരിക്കുന്ന ടാര്‍ മിക്സിംഗ് യൂണിറ്റ് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നതായി പരാതി. കൊടുംവളവ് ഭാഗത്ത് ആറുമാസത്തോളമായി കാണപ്പെടുന്ന യന്ത്രം മൂലം അപകടങ്ങള്‍ തലനാരിഴക്കാണ് വഴിമാറിയിട്ടുള്ളത്. മണര്‍കാട്, അയര്‍ക്കുന്നം ഭാഗത്തു നിന്നും നെടുമ്പാശ്ശേരിക്കു പോകുവാനുള്ള എളുപ്പവഴി ആയതിനാല്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഒരു വശത്തു കുളവും മറുവശത്ത് യന്ത്രവും പാര്‍ക്കു ചെയ്യുകയും ചെയ്തതിനാല്‍ നിലവില്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ അപകടം ഉണ്ടാകുവാനുള്ള സാദ്ധ്യത ഏറെയാണ്. കൊടുംവളവിലുള്ള അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുവാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: