ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ പൊതുസമ്മേളന നഗരിയായ അഹമ്മദ് കുരിക്കള്‍ നഗര്‍ തകര്‍ക്കപ്പെട്ട നിലയില്‍. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഈ കെട്ടിടം തകര്‍ന്ന നിലയില്‍ കണ്ടത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടം തകര്ത്തതാണെണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ ഹര്‍ത്താല്‍ നടത്തി. അഹമ്മദ് കുരിക്കള്‍ നഗര്‍ പ്രസംഗവേദി തകര്‍ക്കപ്പെട്ടതിന് പിന്നില്‍ സിപിഎമ്മിലെ മുന്‍സിപ്പല്‍ ചെയര്മാന് റ്റി. എം റഷീദ് പക്ഷക്കാരാണെന്ന്് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുമ്പോള്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഷനീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: