ബീജിങ്: ദക്ഷിണ ചൈനാകടലിലെ വിവാദ ദ്വീപില്‍ ചൈന പാര്‍ക്ക് നിര്‍മ്മിക്കുന്നു. ചൈനയുടെ തെക്കേ അറ്റത്തെ പ്രവിശ്യയും ദക്ഷിണ ചൈനാകടല്‍ ആരംഭിക്കുന്നിടത്തുമുള്ള ഹൈനന് ദ്വീപിലാണ് സമുദ്ര പാര്‍ക്ക് നിര്‍മ്മിക്കുന്നത്.
ഇതോടെ ചൈനയിലെ സമുദ്ര പാര്‍ക്കുകളുടെ എണ്ണം 42 ആയി ഉയരും. വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ് സമുദ്ര പാര്‍ക്കുകള്‍. ദക്ഷിണ ചൈനാക്കടലിലെ 80% ചൈന അവകാശപ്പെടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലഗതാഗത മേഖലയാണിത്. 700 കോടി ബാരല്‍ എണ്ണ നിക്ഷേപം ഇവിടെയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചൈനയുടെ അവകാശവാദങ്ങളെ നേരത്തെ അന്താരാഷ്ട്ര കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: