കൊച്ചി: യുവശാസ്ത്രജ്ഞന്മാര് കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ. രാധാകൃഷ്ണന്. ബഹിരാകാശരംഗത്ത് ഭാരതം ലോകരാഷ്ട്രങ്ങളില്‍ ആറാം സ്ഥാനത്താണ്. ബഹിരാകാശ ശാസ്ത്രത്തിന് ജനങ്ങള്‍ നല്കുന്ന പിന്തുണ ഇതില്‍ നിര്‍ണ്ണായക ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ബഹിരാകാശവാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പേയ്സ് എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരതത്തിന്റെ ഭാവിയിലേക്കുള്ള ചുവടുവയ്പ്പാണ് ഇത്തരം പ്രദര്‍ശനങ്ങളെന്ന് രാധാകൃഷ്ണന് പറഞ്ഞു. പ്രൊഫ. കെ.വി തോമസ് എംപി മുഖ്യാതിഥിയായിരുന്നു. വിഎസ്എസ്സി ഡയറക്ടര്‍ കെ. ശിവന്, ഐഎസ്ആര്‍ഒ മുതിര്‍ന്ന ശാസ്ത്രജ്ഞന് എ.കെ അനില്‍കുമാര്‍, ബഹിരാകാശ വാരാചരണ കമ്മറ്റി ചെയര്മാന് ഉമാ മഹേശ്വരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: