കുഫോസിന്റെ വെബ്‌സൈറ്റ് ഭീകരര്‍ ഹാക്ക് ചെയ്തു

Tuesday 4 October 2016 10:54 pm IST

കൊച്ചി: മത്സ്യ-സമുദ്ര ഗവേഷണ സര്‍വ്വകലാശാലയായ കുഫോസിന്റെ വെബ്‌സൈറ്റ് ഭീകരര്‍ ഹാക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. വെബ്‌സൈറ്റ് തുറന്നപ്പോള്‍ പാക്കിസ്ഥാന്‍ സിന്ദാബാദെന്ന മുദ്രാവാക്യമാണ് വന്നത്. പാക്കിസ്ഥാന്റെ പതാകയും ഉണ്ടായിരുന്നു. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം സൈറ്റില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു. ലിങ്കുകളും നഷ്ടമായി. ഇതെ തുടര്‍ന്ന് കുഫോസ് രജിസ്ട്രാര്‍ വിക്ടര്‍ ജോര്‍ജ് സൈബര്‍ പോലീസിന് പരാതി നല്‍കി. എന്നാല്‍ വെബ് സൈറ്റിലെ വിവരങ്ങള്‍ ഒരോദിവസവും പ്രത്യേകം മാറ്റി സൂക്ഷിക്കുന്നതിനാല്‍ അവ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോള്‍ തുറന്നാല്‍ വെബ്‌സൈറ്റ് നിര്‍മാണത്തിലാണെന്ന സന്ദേശം മാത്രമേ കാണാനാകൂ. രണ്ടു ദിവസത്തിനകം വെബ് സൈറ്റ് പൂര്‍ണമായി സജ്ജമാക്കാന്‍ കഴിയുമെന്ന് രജിസ്ട്രാര്‍ പറഞ്ഞു. അന്വേഷണം തുടങ്ങിയതായും എവിടെ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സൈബര്‍ സെല്‍ വൃത്തങ്ങള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.