ആലുവ: ശിവരാത്രി മണപ്പുറം മറ്റ് ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് കൊടുക്കാനുള്ള നഗരസഭയുടെ തീരുമാനത്തില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ ഭൂമിയാണ്. ഇതുസംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നഗരസഭയും തമ്മില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്. മണപ്പുറം ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ആലുവ റൂറല്‍ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ക്ഷേത്രഭൂമി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ.ബി. ബിജു കളക്ടര്‍ക്ക് പരാത നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: