കല്‍പ്പറ്റ: പശ്ചിമഘട്ട മലനിരകളിലെ ഓര്‍ക്കിഡ് കുടുംബത്തില്‍ ഡെന്‍ഡ്രോബിയം വര്‍ഗ്ഗത്തില്‍പ്പെടുന്ന പുതിയ ഇനം സസ്യം കണ്ടെത്തി.
ഡെന്‍ഡ്രോബിയം അനിലി എന്ന് പേരിട്ടു. പ്രഗത്ഭ ശാസ്ത്രജ്ഞനും എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടറുമായ എന്‍. അനില്‍ കുമാറിന്റെ സസ്യശാസ്ത്ര സംഭാവന മുന്‍ നിര്‍ത്തിയാണ് ഈ പേര്. അന്താരാഷ്ട്ര ജേണല്‍ ഫിന്നിഷ് സുവോളജിക്കല്‍ ആന്‍ഡ് ബൊട്ടാണിക്കല്‍ പബ്ലിഷിങ് ബോര്‍ഡിന്റെ 2016 ലെ പതിപ്പില്‍ പഠനം പ്രസിദ്ധീകരിച്ചു.
എംഎസ്എസ്ആര്എഫിലെ സാങ്കേതിക വിഭാഗം ജീവനക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.എം. സലിം പിച്ചനും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഡോ. ജോസ് മാത്യുവും ചേര്‍ന്നാണ് സസ്യത്തെ വര്‍ഗീകരിച്ചത്. വയനാട്ടിലെ പ്രശസ്ത വ്യക്തികളുടെ പേരില്‍ അഞ്ചാമത്തെ സസ്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: