റഷ്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍

Tuesday 4 October 2016 11:30 pm IST

വാഷിങ്ടണ്‍: സിറിയയുമായി സഹകരിച്ച് അലപ്പോ നഗരത്തില്‍ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്ന് റഷ്യയുമായുള്ള ചര്‍ച്ച യുഎസ് നീട്ടിവെച്ചു. സിറിയയില്‍ ആണവായുധങ്ങള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ യുഎസ് മുന്‍പു തന്നെ പ്രതിഷേധിച്ചിരുന്നു. നയതന്ത്ര ചര്‍ച്ച യുഎസ് മാറ്റിവെച്ചത് ബന്ധം വീണ്ടും വഷളാക്കിയെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ വ്യോമാക്രമണത്തില്‍ നിന്നു പിന്മാറണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം അവഗണിച്ചാണ് സിറിയയില്‍ വ്യോമാക്രമണം നടത്തിയത്. സിറിയയുമായുള്ള സഖ്യം അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് വൈറ്റ്ഹൗസ് വിദഗ്ധന്‍ ആഡ്ര്യൂ എസ്. വെയ്‌സ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.