ചെന്നൈ: യുനിസെഫ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ ജന്മഭൂമി തിരുവനന്തപുരം ബ്യൂറോയിലെ വി.വി. അനൂപ് ഒന്നാം സ്ഥാനംനേടി. മഹാബലിപുരത്ത് പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്കായി നടത്തിയ ശില്‍പ്പശാലയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
മഹാബലിപുരം നഗരത്തില്‍നിന്ന് കുട്ടികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പകര്‍ത്തിയ ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
മംഗളം ഫോട്ടോഗ്രാഫര്‍ ബി.എസ്. പ്രസന്നന് ഒന്നാംസ്ഥാനം പങ്കിട്ടു. റിങ്കുരാജ് മട്ടാഞ്ചേരി (മലയാള മനോരമ), കെ.ബി. ജയചന്ദ്രന് (മെട്രൊ വാര്‍ത്ത) എന്നിവര്‍ രണ്ടാംസ്ഥാനവും, റ്റി. ശിവജികുമാര്‍ (സിറാജ്), രാഹുല്‍ പട്ടം (മലയാള മനോരമ) എന്നിവര്‍ മൂന്നാംസ്ഥാനവും നേടി.
ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതുന്ന മത്സരത്തില്‍ അരുണ്‍ മോഹന്‍(കേരള കൗമുദി), എ.വി. മുസാഫിര്‍ (ഡെക്കാന്‍ ക്രോണിക്കിള്‍), ജിനല്‍കുമാര്‍ (വീക്ഷണം) എന്നിവര്‍ സമ്മാനാര്‍ഹരായി.
ശില്‍പ്പശാലയില്‍ യുനിസെഫ് തമിഴ്നാട്-കേരളം മേധാവി ജോയി സഖറിയ, കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് സുഹതാ റോയി, ദൈനിക് ജാഗരണ്‍ ഫോട്ടോ എഡിറ്റര്‍ ജഗദീഷ് യാദവ്, അരുണ്‍ ബേബി, കേസരി ട്രസ്റ്റ് ഭാരവാഹികളായ സി. റഹീം, ബി.എസ്. പ്രസന്നന്, പി. ശ്രീകുമാര്‍, സിബി കാട്ടാമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: