ഇടുക്കി: തുടര്‍ പരിശോധനകളുടെ അഭാവം മൂലം ഇടുക്കിയില്‍ കഞ്ചാവ് കൃഷി വര്‍ദ്ധിക്കുന്നു. രണ്ട് മാസത്തിനിടെ ഒമ്പത് കേസുകളാണ് എക്സൈസും പോലീസും പിടികൂടിയത്.
ഒമ്പത് പ്രതികള്‍ പിടിയിലായി. ഇവര്‍ ഇപ്പോഴും റിമാന്‍ഡില്‍. അതേസമയം തുടരന്വേഷണം അപൂര്‍ണ്ണമാണ്. ഇത് കഞ്ചാവ് കൃഷി വര്‍ദ്ധിക്കാനിടയാക്കി.
തമിഴ്നാട് അതിര്‍ത്തിയില്‍ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 1,200 കഞ്ചാവ് ചെടികള്‍ കണ്ടെത്തി, കേസെടുക്കാതെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിന്മാറിയതില് ദുരൂഹത ഉയരുന്നു.
ഒന്നര മാസം മുന്‍പ് മൂന്ന് മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി ശാന്തന്‍പാറയില്‍ പോലീസ് പിടികൂടി. മറയൂര്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലും കഞ്ചാവ് പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: