കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

Wednesday 5 October 2016 10:53 am IST

ആതവനാട്: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഭരണം അവസാനിക്കുന്നതിന് മുമ്പ് തിരിക്ക് പിടിച്ച് ഉദ്ഘാടനം നടത്തിയ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് ഗതാഗതയോഗ്യമല്ലാതെ ആയിരിക്കുന്നു. എത്രയും വേഗം റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ബിജെപി ആതവനാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഉദ്ഘാടന സമയത്ത് അതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സിപിഎം, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ വിഷയത്തില്‍ മൗനം തുടരുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പായിരുന്നു വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയത്. ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്ട്രീയ നടപടികള്‍ എന്നും പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.പി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ് കുമാര്‍, മണ്ഡലം ജനല്‍ സെക്രട്ടറി കെ.പി. മണികണ്ഠന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂരത്ത് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.