സേവനരംഗത്ത് മാതൃകയായി സേവാഭാരതി

Wednesday 5 October 2016 10:55 am IST

കുറ്റിപ്പുറം: ഗാന്ധിജയന്തി പുഷ്പാര്‍ച്ചനയിലൊതുക്കിയ രാഷ്ട്രീയ നേതാക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാകുയാണ് ഒരുപറ്റം സേവാഭാരതി പ്രവര്‍ത്തകര്‍. കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം ഇവര്‍ നടത്തിയ പ്രവര്‍ത്തനമാണ് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയത്. കുറ്റിപ്പുറം മാണിയങ്കാട്ട് പരേതനായ കുട്ടന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായിരുന്നു. ഇതിലാണ് കുട്ടന്റെ ഭാര്യയും മൂന്ന് പെണ്‍മക്കളും താമസിച്ചിരുന്നത്. ഗാന്ധിജയന്തി മറ്റെല്ലാവരും പരിസര ശുചീകരണത്തിന് സമയം കണ്ടെത്തിയപ്പോള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കുട്ടന്റെ വീട് നന്നാക്കുന്ന തിരക്കിലായിരുന്നു. വീടിന്റെ മേല്‍ക്കൂര പുനര്‍നിര്‍മ്മിച്ച് വീട് വാസയോഗ്യമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.