സ്വാശ്രയ കോളജ്: യുവമോര്‍ച്ച കോലം കത്തിച്ചു

Wednesday 5 October 2016 11:48 am IST

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജയുടെ കോലം കത്തിച്ചു. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. വിപിന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്. രാജീവ്, വൈസ് പ്രസിഡന്റ് പി. ബസിന്ദ്, സംസ്ഥാന സെക്രട്ടറി അജി തോമസ്, സംസ്ഥാന സമിതി അംഗം സുധീര്‍ കുന്ദമംഗലം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ദിപിന്‍, ഹരീഷ്, എന്നിവര്‍ സംസാരിച്ചു. സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ന് യുവമോര്‍ച്ച കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11ന് മാര്‍ച്ച് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.