വടകര: വടകരിയിലെ വിവിദ പ്രദേങ്ങളില്‍ നിന്ന് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. താഴെ അങ്ങാടി കുളത്തിന്റവിട, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മിന്നല്‍ പരിശോധനയില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ ലഭിച്ചത്. നാല് കിലോ കൊല്‍ക്കത്ത പുകയില, പഹത് തിന് ഹീരപന്ന, പത്ത് ടിന് മാസ്റ്റര്‍ ഗുല്‍കണ്ട്, പത്ത് ടിന് ജഹാംഗീര്‍, 100 പാക് രത്ന പുകയില എന്നിവയും, സ്കൂള്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ 500 പാക്ക് കുശാല്‍ ബീഡി, 220 പാക് സിഗരറ്റ് എന്നിവയും പിടികൂടി.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഓപറേഷന് ഭായ് പദ്ധതിയുടെ ഭാഗമായാണ് പോലീസും എക്സൈസും കൂടി പരിശോധന നടത്തിയത്. നാദാപുരം റോഡിലെ അഞ്ചുമൂലപ്പറമ്പ് മുഹമ്മദ്,താഴങ്ങാടിയിലെ ആശ്കര്‍ എന്നിവരെ പിടികൂടുകയും ചെയ്തു. വടകര എസ്ഐ എ.ജി. വിപിന്‍, അഡിഷണല്‍ എസ്ഐ ഗോപാലന്, എക്സൈസ് അസിസ്റ്റന്റ് ഇന്സ്പകടര്മാരായ ഹേമന്ദ്കുമാര്‍, പി. സുരേന്ദ്രന്,സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ആര്.എന്‍. സുശാന്ത്, ടി. വിശ്വനാഥന് മധു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: