കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ട്രെയിനുകളില്‍ കവര്‍ച്ച. കാന്‍പൂരില്‍ നിന്ന് പുറപ്പെടാനായി നിന്ന വൈശാലി എക്സ്പ്രസ്, ലോകമാന്യ തിലക് ട്രെയിനുകളിലാണ് പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്. ആയുധധാരികളായ മോഷ്ടാക്കളാണ് കവര്‍ച്ച നടത്തിയതെന്ന് യാത്രക്കാരാനായ രാമ ശങ്കര്‍ പാണ്ഡ്യ വ്യക്തമാക്കി.
ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തി കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തി ബാഗുകളും പേഴ്സുകളും മൊബൈലുകളും മോഷ്ടാക്കള്‍ കൈക്കലാക്കുകയായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങള്‍ക്ക് വ്യക്തതയില്ല. മോഷ്ടാക്കളുടെ ആക്രമണത്തില്‍ യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കമല നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രെയിനുകളില്‍ നിന്നും മോഷണം നടത്തിയ ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ യു.പിയിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ വിമര്‍ശനം നേരിടുകയാണ്. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അസംബ്ലി തെരഞ്ഞടുപ്പ് നടക്കാന്‍ തയ്യാറെടുക്കുന്ന സംസ്ഥാനമാണ് യു.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: