ചവറ: ശങ്കരമംഗലം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ഥികളുടെ കരനെല്ല് കൃഷി വിളവെടുപ്പ് ശ്രദ്ധേയമായി. പന്മന മുല്ലക്കേരി രാജന്‍ബാബുവിന്റെ 30 സെന്റ് പുരയിടത്തില്‍ വിളയിച്ച നെല്ലാണ് കുട്ടികളുടെ നേതൃത്വത്തില്‍ വിളവെടുപ്പ് നടത്തിയത്. പുതിയ തലമുറക്ക് നെല്‍കൃഷിയില്‍ കൂടുതല്‍ അറിവ് പകരുന്നതിന്റെ ഭാഗമായാണ് വിളവെടുപ്പിനായി സ്കൂള്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയത്. എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ നൗഷാദിന്റെ നേതൃത്വത്തില്‍ കൊയ്ത്തുപാട്ടിന്റെ താളത്തില്‍ അരിവാളേന്തിയ കുട്ടികള്‍ പരിചയസമ്പന്നരെപ്പോലെ കൊയ്ത്ത് ആരംഭിച്ചത് കാഴ്ചക്കാരായ നാട്ടുകാര്‍ക്കും ആവേശമായി മാറി. വിളവെടുപ്പിന്റെ ഉദ്ഘാടനം പന്മന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസിമുദീനും അഹമ്മദ് മന്‍സൂറും േചര്‍ന്ന് നിര്‍വ്വഹിച്ചു. പന്മന മനയില്‍ ശ്രീബാലഭട്ടാരകവിലാസം സ്കൂള്‍ പ്രന്‍സിപ്പള്‍ സുനു, അധ്യാപകരായ പ്രദീപ്, മഹേഷ്ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: