ന്യൂദല്‍ഹി: തിരിച്ചടിക്കുശേഷം പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന് ജനൂജയുമായുള്ള ആദ്യസംഭാഷണത്തില്‍ തുറന്നടിച്ച് അജിത്ദോവല്‍. തിരിച്ചടിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ ജനൂജയ്ക്ക് കൈമാറിയ ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശക്തമായ മുന്നറിയിപ്പും നല്കി.
പത്താന്‍കോട് ഭീകരാക്രമണത്തിനു ശേഷം നിങ്ങള്‍ പുലര്‍ത്തിയ നിഷ്ക്രിയത്വം ഞങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം പാടെ നശിപ്പിച്ചു. ഉറി ഭീകരാക്രമണ അന്വേഷണത്തില്‍ സഹകരിക്കാമെന്ന് ജനൂജയുടെ വാക്കുകള്‍ക്ക് മറുപടിയായി ദോവല്‍ പറഞ്ഞു.
പാത്താന്കോട് ഭീകരാക്രമണം അന്വേഷിക്കാമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ ഫലമൊന്നും ഉണ്ടായില്ല. പാക് സംഘത്തെ പത്താന്‍കോട് താവളം സന്ദര്‍ശിക്കാനും ഞങ്ങള്‍ അനുവദിച്ചിരുന്നു. ഭാരത സംഘത്തെ പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ നിങ്ങള്‍ അനുവദിച്ചിരുന്നില്ലെന്നും ദോവല്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: