ഭോപാല്‍: പാക് അധിനിവേശ കശ്മീരില്‍ ഭാരത സൈന്യം മിന്നലാക്രണം നടത്തിയതിന് തെളിവ് ആവശ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ബിജെപി നേതാവിന്റെ ചുട്ടമറുപടി. ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ്മയാണ് അത്തരത്തില്‍ സംശയമുന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നത്.
ഭാരത സൈന്യത്തിന്റെ മിന്നലാക്രമണത്തിന് തെളിവാവശ്യപ്പെടുന്നവര് അവരുടെ ഉറവിടവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ ആദ്യരാത്രിയുടെ തെളിവ് ആവശ്യപ്പെടുമോ എന്നായിരുന്നു രാമേശ്വര്‍ ശര്‍മ്മയുടെ ചോദ്യം. കേജ്രിവാളിനും കോണ്‍ഗ്രസ് നേതാക്കളായ ചിദംബരം, സഞ്ജയ് നിരുപം എന്നിവര്‍ക്കുള്ള മറുപടി കൂടിയായി രാമേശ്വറിന്റെ വിമര്‍ശനം.
ഭാരത സൈന്യം അവരുടെ ജീവനും രക്തവും രാജ്യത്തിന് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. അത്തരത്തിലുള്ള അവരെ വിശ്വസിക്കാത്തവര്‍ രാജ്യദേരോഹികളാണെന്നും പാക്കിസ്ഥാന് ഏജന്റുകളാണെന്നും രാമേശ്വര്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: