ആലപ്പുഴ: അഞ്ചു വര്‍ഷം മുന്‍പു കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡ് പരിശോധിക്കാനുള്ള വിജിലന്‍സ് നടപടി അവസാനിപ്പിക്കുക, റേഷന്‍ കടകള്‍ മാന്യമായി നടത്താനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ഇന്ന് കടകളടച്ചു കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഭരണിക്കാവ് മോഹനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോസ് കാവനാട്, ബി. ഉണ്ണിക്കൃഷ്ണപിള്ള, പി.ആര്. രാജേന്ദ്രന്, ഹരിഭവനം കുട്ടന്‍പിള്ള, ജി.ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: