സ്‌കൂള്‍ബസ്സിന് തീപ്പിടിച്ചു: വന്‍ ദുരന്തം ഒഴിവായി

Wednesday 5 October 2016 9:10 pm IST

മാങ്കാംകുഴി: നിറയെ കുട്ടികളുമായി ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. പെട്ടെന്ന് തീയണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് വെട്ടിയാര്‍ പാലത്തിന് പടിഞ്ഞാറ് വശത്താണ് അപകടം. നൂറനാട് സ്വകാര്യ സ്‌കൂളിന്റെ ബസ്സിനാണ് തീപിടിച്ചത്. സംഭവ സമയം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുകെജി മുതല്‍ പ്ലസ് ടു വരെയുള്ള മുപ്പതോളം കുട്ടികള്‍ ബസ്സിലുണ്ടായിരുന്നു. ഡ്രൈവര്‍ സീറ്റിന് അടിവശത്താണ് തീ പിടിച്ചത്്. ബസിന്റെ മുന്‍ഭാഗത്തു നിന്നു കരിയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന്്് ഡ്രൈവര്‍ ഉടന്‍ തന്നെ ബസ്സ്്് നിര്‍ത്തി. ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. പിന്നീട് സ്‌കൂളില്‍ നിന്നു മറ്റൊരു ബസ്സെത്തിച്ച്്് കുട്ടികളെ അവരുടെ വീടുകളിലെത്തിച്ചു. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട്്് സര്‍ക്യൂട്ട്്് ആണ്്് തീപ്പിടുത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.