ലണ്ടന്‍: ലോക ബോക്സിങ് ചാമ്പ്യന്‍ ടൈസണ്‍ ഫ്യൂറി കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ നാല് മാസമായി വിഷാദരോഗത്തിന് അടിമപ്പെട്ട് അമിതമായ അളവില്‍ മയക്ക്മരുന്ന് ഉപയോഗിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം മയക്കുമരുന്നുപയോഗമല്ല, വ്യക്തിപരമായ കാരണങ്ങളാണ് കരിയറില്‍ തിരിച്ചടികളുണ്ടാക്കിയതെന്ന് ടൈസണ്‍ വ്യക്തമാക്കി. കഴിഞ്ഞ നവംബറില്‍ ഡുസ്സല്‍ഡോര്‍ഫില്‍ വച്ച് വ്ളാഡിമിര്‍ ക്ലിറ്റ്ച്ച്ക്കോയുമായി നടന്ന മത്സരം കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു, ലഹരികളില്നിന്നെല്ലാം മുക്തനായി വരികയാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: