മാവേലിക്കര: മിച്ചല്‍ ജംഗ്ഷനില്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ടു സ്വകാര്യ ബസുകള്‍ അപകടത്തിനിടയാക്കി. ഇന്നലെ രാവിലെ ഒന്‍പതോടെയാണു ആദ്യ അപകടം. പുതിയകാവ് ഭാഗത്തു നിന്നെത്തിയ ചിത്തിര ബസ് ചെമപ്പ് സിഗ്നല്‍ തെളിഞ്ഞിട്ടും വേഗത്തില്‍ മുന്നോട്ടു പോയി ബൈക്കില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് മുന്‍പിലുണ്ടായിരുന്ന കാറില്‍ ഇടിച്ചാണു നിന്നത്.
ബൈക്ക് ഓടിച്ചിരുന്ന ആള് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പുതിയകാവ് ഭാഗത്തു നിന്നെത്തിയ ചിത്തിര ബസ് നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കു പോകാതെ അമിത വേഗതയില്‍ മുന്നോട്ടു പാഞ്ഞതാണു അപകടത്തിനിടയാക്കിയത്. ഉച്ചയ്ക്കു 2.45നു ആയിരുന്നു രണ്ടാമത്തെ അപകടം.
പടിഞ്ഞാറ് നിന്നെത്തിയ എംഎസ്എസ് എന്ന സ്വകാര്യ ബസ് ജംക്ഷനു സമീപമുള്ള പെട്രോള്‍ പമ്പിലേക്കു തിരിഞ്ഞ പുതിയ ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. ബുള്ളറ്റ് ഓടിച്ചിരുന്ന ചങ്ങനാശേരി സ്വദേശി ഫൈസലിനു പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: