പയ്യന്നൂര്‍: സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ചിനെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വിപിന്‍കുമാര്‍, സി.വി.രതീഷ്, കെ.സി.ജയേഷ്, അജേഷ് നടുവനാട്, സച്ചിന് പി. രാജ്, ടി.രൂപേഷ്, ലസിത പാലക്കല്‍, രമ്യരാഹുല്, മിനി പുന്നാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് കവാടത്തില്‍ പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തിനെതിരേയാണ് പോലീസ് ജലപീരങ്കി ഉപയോഗിച്ചത്. തുടര്‍ന്ന് സമരം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍കുമാര്‍, കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍, സംസ്ഥാന സമിതിയംഗം റിതേഷ്, പ്രഭാകരന് കടന്നപ്പള്ളി, വി.വി.ഉണ്ണികൃഷ്ണന്, ബിജപി കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട്, വൈസ് പ്രസിഡണ്ട് എന്‍.പി.കുഞ്ഞിക്കണ്ണന്, ജനറല്‍ സെക്രട്ടറി കെ.സജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: