കാവുങ്കല്‍ ക്ഷേത്രത്തില്‍ ഇന്ന് കുമാരിപൂജ

Wednesday 5 October 2016 9:14 pm IST

മുഹമ്മ: പൂഞ്ഞിലിക്കാവില്‍ കാവുങ്കല്‍ ദേവി ക്ഷേത്രത്തില്‍ നവാഹജ്ഞാന യജ്ഞം ഇന്ന് അഞ്ചാം ദിവസം. രാവിലെ 11ന് കുമാരി പൂജയുടെ ഭദ്രദീപ പ്രകാശനം ദിനേശ് ആര്‍ കമ്മത്ത് നടത്തും. 10 വയസ്സുവരേയുള്ള ബാലികമാരെ ദേവിയായി സങ്കല്‍പ്പിച്ച് പൂജിച്ച് നമസ്‌ക്കരിച്ച് അനുഗ്രഹം വാങ്ങുന്ന ചടങ്ങാണിത്. കുട്ടികളുടെ കഷ്ടതകള്‍ നീങ്ങി ചൈതന്യവത്തായി മാറുമെന്നാണ് വിശ്വാസം. രാവിലെ 6ന് ഗണപതി ഹോമം,6.30ന് ലളിത സഹസ്രനാമം,8ന് ഗ്രന്ഥനമസ്‌ക്കാരം,ദേവീഭാഗവത പാരായണം,10ന് മഹാമൃത്യുഞ്ജയ ഹോമം,12ന് ദേവീഭാഗവത പുരാണ സമീക്ഷ, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് വിഷ്ണു സഹസ്രനാമം, ദീപാരാധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.