പള്ളിപ്രത്ത് ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു; പിന്നില്‍ എസ്ഡിപിഐ

Thursday 6 October 2016 2:40 pm IST

ചക്കരക്കല്‍: പള്ളിപ്രം കുറുക്കന്‍ മൊട്ടയില്‍ ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. കുറുക്കന്‍ മൊട്ടയിലെ കൊയിലേരിയന്‍ വീട്ടില്‍ പ്രശാന്തിന്റെ മകന്‍ പ്രണവിന്റെ ബൈക്കാണ് അക്രമികള്‍ കത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉള്‍പ്പടെയുള്ളവര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. അക്രമത്തിന് പിന്നില്‍ എസ്ഡിപിഐക്കാരാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രണവിനെ ഒരു സംഘം എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബൈക്ക് കത്തിക്കലെന്നാണ് സൂചന. ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് പ്രേമരാജന്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് വൃന്ദ പ്രേമരാജന്‍, ടി.സി.മനോജ്, കെ.സന്ദീപ്, എ.ജയകൃഷ്ന്‍, എ.കുമാരന്‍, വിജില്‍രാജ്, പി.സുമേഷ് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പള്ളിപ്രം പ്രദേശം മതതീവ്രവാദികളുടെ താവളമായിമാറിയിട്ട് കാലങ്ങളായെന്നും ജില്ലയില്‍ ഐഎസ് തീവ്രവാദികളുടെ സജീവ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ബൈക്ക് കത്തിക്കലുള്‍പ്പടെയുള്ള സംഭവങ്ങള്‍ എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് വര്‍മ്മ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.