ആശുപത്രിയോടുള്ള അവഗണന: ജനകീയ സമരം നടത്തും

Wednesday 5 October 2016 9:35 pm IST

മട്ടാഞ്ചേരി: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ ഭാരതീയ ജനതാ മഹിളാ മോര്‍ച്ച ജനകീയ സമരത്തിന് ഒരുങ്ങുമെന്ന് കൊച്ചി മണ്ഡലം പ്രസിഡന്റ് ലേഖാ നായ്ക്ക് പറഞ്ഞു. ആശുപത്രിയിലെത്തി ദുരിതകാഴ്ചകള്‍ കണ്ട് മഹിളാ മോര്‍ച്ച ഭാരവാഹി രോഗികളുമായി പരാധീനതകള്‍ മനസ്സിലാക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് ഏറെ സഹായകരമാകേണ്ട മട്ടാഞ്ചേരി ആശുപത്രി ഭയാശങ്കകളുടെതായി മാറുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തിയ കിടക്കകള്‍ കട്ടിലിന്റെ പഴക്കത്തിന്റെ പേരില്‍ ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും രോഗികള്‍ക്കും നല്‍കാതെ നശിപ്പിക്കുന്ന കാഴ്ചയാണുള്ളത്. പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍ നിഷേധിക്കുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ വനിതാ കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാന്‍ ആലോചിക്കുകയാണെന്നും ലേഖാ നായ്ക്ക് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.