കണ്ണൂര്‍: പുതിയതെരുവില്‍ മത്സ്യലോറി നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഒരാള്‍ക്ക് പരിക്കേറ്റു. ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ പുതിയതെരു ജംഗ്ഷനിലായിരുന്നു അപകടം. കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പുതിയതെരുവിലെ ഹമീദിന്റെ ഉടമസ്ഥതയിലുള്ള പാലസ് ഹോട്ടലിലേക്കാണ് ലോറി പാഞ്ഞുകയറിയത്. അപകടസമയത്ത് ഹോട്ടലിനകത്ത് ഉറങ്ങുകയായിരുന്ന വളപട്ടണം മുച്ചിലോട്ട് കാവിന് സമീപത്തെ പി.കെ.ഹാസില്‍ കാത്തിമിനാണ്(76) പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഈ മേഖലയില്‍ ഗതാഗതതടസ്സമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: