കണ്ണൂര്‍: എകെജി സ്മാരക സഹകരണ നഴ്സിംഗ് കോളേജ് ആന്റ് സ്കൂള്‍ മാവിലായിയില്‍ നിര്‍മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ഹോസ്റ്റല്‍ അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എംപി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. പി.ജയരാജന് എകെജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. ആശുപത്രി പ്രസിഡണ്ട് എം.പ്രകാശന് അധ്യക്ഷത വഹിക്കും. എ.കെ.ചന്ദ്രന് മാസ്റ്റര്‍ സ്വാഗതവും കെ.എന്‍.മോഹനന് നമ്പ്യാര്‍ നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ ഹോസ്പിറ്റല്‍ പ്രസിഡണ്ട് എം.പ്രകാശന്, വൈസ് പ്രസിഡണ്ട് കെ.എന്‍.മോഹനന് നമ്പ്യാര്‍, സ്വാഗതസംഘം ചെയര്മാന് എ.കെ.ചന്ദ്രന്, ഹോസ്പിറ്റല്‍ സെക്രട്ടറി കെ.വികാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: