കണ്ണൂര്‍ ദസറ ഇന്ന് മുതല്‍

Wednesday 5 October 2016 9:38 pm IST

കണ്ണൂര്‍: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ദസറ-2016 സംഘടിപ്പിക്കുന്നു. ഇന്ന് മുതല്‍ പത്ത് വരെ ടൗണ്‍ സ്‌ക്വയറിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മേയര്‍ ഇ.പി.ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറിന് വൈകുന്നേരം കണ്ണൂര്‍ ദസറക്ക് തുടക്കമാവും. ഏഴിന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ.ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ന് ചലച്ചിത്ര പിന്നണിഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന പല്ലവി ഓര്‍ക്കസ്ട്രയുടെ ഗാനമേളയുണ്ടാകും. ചലച്ചിത്ര താരം പ്രേംകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഏഴിന് കെപിഎസി നാടകം ന്റുപ്പാപ്പക്കൊരാനുണ്ടാര്‍ന്നു, എട്ടിന് കണ്ണൂര്‍ സിറ്റി ചാനല്‍ അവതരിപ്പിക്കുന്ന പ്രശസ്ത കലാകാരന്‍മാരുടെ കലാസന്ധ്യ, മുദ്ര കലാക്ഷേത്രയുടെ നൃത്ത പരിപാടി എന്നിവയുണ്ടാകും. ചലച്ചിത്രതാരം മാമുകോയ മുഖ്യാതഥിയായിരിക്കും. ഒമ്പതിന് തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഷംന കാസിമും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഫ്യൂഷന്‍. ചലച്ചിത്ര ഗാനരചയിതാവ് മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായിരിക്കും. സമാപനദിവസമായ പത്തിന് ജീവന്‍ ടിവി അവതരിപ്പിക്കുന്ന കേരളത്തിലെ പ്രശസ്ത കലാകാരന്‍മാരുടെ ജീവന്‍ സ്വരരാഗം പരിപാടി, ബാബു മ്യൂസിക്, ജോണ്‍സണ്‍ പുഞ്ചക്കാടിന്റെ പുല്ലാംകുഴല്‍ നാദധാര, മജീഷ്യന്‍ സുനീഷ് വടകര അവതരിപ്പിക്കുന്ന മാജിക് ഷോ, ഗാനമേള എന്നിവ ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറരാജന്‍, കൗണ്‍സിലര്‍മാരായ എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, തൈക്കണ്ടി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.