കണ്ണൂര്‍: കെഎസ്ആര്‍ടിസി ലക്ഷ്വറി സ്കാനിയ ബസ്സിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ബസ്സിന് നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ എടക്കാട് വെച്ച് കല്ലേറ് നടന്നത്. ബസ്സിന്റെ ഒരു ഗ്ലാസ്സ് ഭാഗികമായി തകര്‍ന്നു. ദീര്‍ഘ ദൂരയാത്രക്ക് സ്ഥിരമായി നിരവധിയാളുകള്‍ ഇന്ന് സ്കാനിയ ബസ്സിനെയാണ് ആശ്രയിക്കന്നത്. എസി ട്രെയിനുകളെയും മറ്റ് സ്വകാര്യ ലക്ഷ്വറി ബസ്സുകളെയും അപേക്ഷിച്ച് സ്കാനിയ ബസ്സില്‍ കുറഞ്ഞ ചാര്‍ജ്ജ് മാത്രമേ ഈടാക്കുന്നുള്ളു. മികച്ച സൗകര്യങ്ങളുള്ള സ്കാനിയ ബസ്സ് മറ്റ് സ്വകാര്യ ബസ്സുകളെ ബാധിക്കുന്നതാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: