കൊച്ചി: നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സ്ഥാപകദിന സമ്മേളനം 9നു നടക്കും. തിരുവനന്തപുരം വൈഎംസിഎ ഹാളിലാണ് സമ്മേളനം നടക്കുക. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ കക്ഷി നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും. കേരള കോണ്‍ഗ്രസ് സ്ഥാപക സമ്മേളനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കുമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: