മുണ്ടക്കയം: ദേശീയതയിലും ഭാരതീയ സംസ്കാരത്തിലും അഭിമാനിക്കുന്ന ഒരു ജനത കേരളത്തില്‍ രൂപപെടുന്നത് സിപിഎമ്മിന് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും ഇതുകൊണ്ടാണ് ഇടത് സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരിയംഗം അഡ്വ. എന്‍. ശങ്കര്‍ റാം.
ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരെ മുണ്ടക്കയത്ത് നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തോടുള്ള അവഹേളനവും അധിക്ഷേപവും ആണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനമെന്നും ശങ്കര്‍റാം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് കെ.എസ് നാരായണന് മുഖ്യപ്രഭാഷണം നടത്തി. എസ്സി, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രമേഷ് കാവിമറ്റം, പി. ജി. അനിഷ്, കെ. ബി. മധു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: