കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി പിടിയില്‍

Wednesday 5 October 2016 9:56 pm IST

മട്ടന്നൂര്‍: റോഡരികില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി സഹിതം നാലുപേരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷിജു, കണ്ണൂരിലെ രവീന്ദ്രന്‍, ഇടുക്കിയിലെ രാഹുല്‍, തൃശൂരിലെ ടി.കെ.ജെയ്ന്‍ എന്നിവരെയാണ് മട്ടന്നൂര്‍ പോലീസ് പിടികൂടിയത്. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ പാലോട്ടുപള്ളിയില്‍ റോഡരികില്‍ ടാങ്കറില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യം ഒഴുക്കിവിടാന്‍ ശ്രമിക്കുന്നതിടെയാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞദിവസം കരേറ്റയില്‍ സ്‌കൂളിന് സമീപവും മരുതായി പാലത്തിന് സമീപവും കക്കൂസ് മാലിന്യം ഒഴുക്കിവിട്ടിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.