ഇരിട്ടി: ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ഇരിട്ടി ഹയര്‍സെക്കന്‍ഡറി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ നടപ്പാക്കുന്ന പച്ചക്കറി ത്തോട്ടം പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി.രഘു പച്ചക്കറി തൈ നാട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധമാദ്ധ്യാപിക എന്‍.പ്രീത അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ.കുഞ്ഞിമാധവന്‍, പിടിഎ പ്രസിഡന്റ് പി.ഹരീന്ദ്രന്‍, എം.ബാബു, അപര്‍ണ്ണ, തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്സ് അദ്ധ്യാപകന് കെ.പ്രസാദ് സ്വാഗതവും ബിപ്ലവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: