പയ്യാവൂര്‍: ജില്ലാതല നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായി തൃശൂരില്‍ നടക്കുന്ന സംസ്ഥാന നീന്തല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നെല്ലിക്കുറ്റി കേരളോദയ വായനശാലയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. അനുമോദന യോഗത്തില്‍ സോജന് കാരമയില്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് കുരീക്കാട്ടില്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. ഏരുവേശ്ശി പഞ്ചായത്തംഗങ്ങളായ സെലിന് താളിമറ്റത്തില്, എം.കെ.നാരായണന്, സോണിയ ഷാജി, ഗാന്ധി മെമ്മോറിയല്‍ യുപി സ്കൂള്‍ പ്രധാനാധ്യാപകന് എം.എം.ബാബു, സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്ക്കൂള് പ്രധാനാധ്യാപകന് ജോര്‍ജ് മാരിപ്പുറത്ത്, വായനശാല സെക്രട്ടറി ഷാജന് കൊട്ടാരത്തില്‍, സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്റ് റോബിഇലവുങ്കല് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: