ചങ്ങനാശേരി: സ്വാശ്രയ മെഡിക്കല്‍ നയത്തില്‍ പ്രതിഷേധിച്ച് എബിവിപി ചങ്ങനാശേരി നഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പിണറായി വിജയന്റെ കോലംകത്തിച്ചു. നഗരത്തില്‍ പ്രകടനം നടത്തിയശേഷം എന്‍എസ്എസ് ഹിന്ദുകോളേജിന്റെ മുന്‍പിലാണ് കോലം കത്തിച്ചത്. സ്വാശ്രയമെഡിക്കല്‍ കോളേജ് വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പുന:പരിശോധിച്ച് പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോട്ടയം ജില്ലാ ജോ.കണ്‍വീനര്‍ എസ്.എസ്.സൂരജ് പറഞ്ഞു. എന്‍എസ്എസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് എം.ദീപു, സെക്രട്ടറി കെ.എം.ശിവകുമാര്‍, അനന്തു കൃഷ്ണന്, ആതിര, അരുണ്‍ മുരുകന്, കാര്‍ത്തിക, ധനേഷ്, ദേവലക്ഷ്മി എന്നിവര്‍ പ്രപകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: