കൊച്ചി: നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ഇന്നലെ സ്റ്റീവ് കൊപ്പല്‍ ബ്ലാസ്റ്റേഴ്സിനെ കളത്തിലെത്തിച്ചത്. അന്ന് ആദ്യ ഇലവനില്‍ ഇറങ്ങിയ അഞ്ച് പേര് ഇന്നലെയും ഇടംകണ്ടു. ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്ക്, പ്രതിരോധനിരയിലെ കരുത്തന് സെഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ജിംഗാന്, മധ്യനിരയില്‍ മെഹ്താബ് ഹുസൈന്, മുന്നേറ്റനിരയില്‍ അന്റോണിയോ ജര്‍മ്മന്‍ എന്നിവര്‍ കളത്തിലെത്തി.
മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ്, മുഹമ്മദ് റാഫി, കെവിന്‍സ് ബെല്‍ഫോര്‍ട്ട്, ഇഷ്ഫഖ് അഹമ്മദ്, ദിദിയര്‍ കാഡിയോ, വിനീത് റായ് എന്നിവര്‍ പുറത്തിരുന്നു. പകരം പ്രതിക് ചൗധരി, മുഹമ്മദ് റഫീഖ്, ഫാറൂഖ് ചൗധരി, ഡക്കന്‍സ് നാസണ്, എല്‍ഹാദി നോയേ, ജോസു കുരായിസ് എന്നിവരെത്തി.
അത്ലറ്റികോയില് രണ്ട് മാറ്റം. റോബര്‍ട്ട് ലാല്താമുനയും പ്രബിര്‍ ദാസും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഹെല്‍ഡര്‍ പോസ്റ്റിഗയും ഇയാന്‍ ഹ്യൂമും ബോര്‍ജ ഫെര്‍ണാണ്ടസും, സമീഗ് ദ്യുതിയും ആദ്യ ഇലവനില്‍ ഇറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: