കണ്ണൂര്‍: ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.അനൂപ് പ്രസ്താവനയില്‍ അറിയിച്ചു. സ്വാശ്രയ വിഷയത്തില്‍ സമാധാനപരമായി സമരം ചെയ്ത എബിവിപി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഇലക്ഷന് നടക്കുന്ന കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ് ബാധകമല്ലെന്നും അനൂപ് അറിയിച്ചു.
എബിവിപി സംസ്ഥാന സെക്രട്ടറിയെയടക്കം നിരവധി പ്രവര്‍ത്തകരെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് എല്ലാ നഗര്‍ കേന്ദ്രങ്ങളിലും പ്രതിഷേധങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: