ആലുവ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ആലുവ മണപ്പുറം സ്വകാര്യ സംഘടനയ്ക്ക് വാടകയ്ക്ക് നല്‍കാനുള്ള നഗരസഭ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തി. ഇത് സംബന്ധിച്ച് ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്കി. മണപ്പുറവുമായി ബന്ധപ്പെട്ട കേസില്‍ മണപ്പുറം ശിവക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ലെന്നും മണപ്പുറത്തിന് മേല്‍ നഗരസഭക്ക് യാതൊരു അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പരിശുദ്ധി നഷ്ടമാകുന്ന വിധം സ്വകാര്യ സംഘടനക്ക് ധനസമാഹരണത്തിന് വിട്ടുകൊടുക്കാനുള്ള നഗരസഭയുടെ തീരുമാനം കോടതി ഉത്തരവിന് വിരുദ്ധമാണ്. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എ.ബി. ബിജുവാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: